CAB -


CABനെ പറ്റി അറിയാത്ത ഒത്തിരി ആള്ക്കാര് നമ്മുടെ കുട്ടത്തിൽ ഉണ്ട്. അത് നിങ്ങളുടെ തെറ്റല്ല. എന്താണ് CAB? എന്തിനാണ് CAB? എന്ന് ശരിക്കും ഒന്നു ഗൂഗിളിൽ പോയി വായിച്ചു നോക്കിട്ടു ആയിക്കൂടെ ഈ സ്റ്റാറ്റസ് ഇടൽ പ്രഹസനം?. പൗരത്വബില്ല് എന്നൊക്കെ പറയുമ്പോൾ എന്തോ കടയിൽ നിന്ന് കിട്ടുന്ന ഒരു ബില്ല് പോലെയാണ് പലരുടെയും മറുപടി. ഇതൊക്കെ കണ്ടിട്ടു ചിരിക്കാനും വയ്യ കരയാനും വയ്യാത്ത അവസ്ഥായാണ്. ഇതിൽ ഒരു പാർട്ടിയുടെ കൊടിയെടുത്തു പിടിക്കാതെ ജാതിമതമൊക്കെ മാറ്റിവെച്ചു നമ്മൾ ഇന്ത്യക്കാർ എല്ലാം ഒരുമിച്ചു നിന്നാൽ തീരാവുന്ന കാര്യമേ ഉള്ളു എങ്കിലും പൗരത്വബില്ലിന് എതിരെ ഉള്ള കേന്ദ്രസർക്കാരിന്റെ നിലപാടിനെ നമ്മൾ ഒന്നിച്ചു നിന്നു എതിർത്തു തോൽപ്പിക്കുക എന്നതാണ് എന്റെ ഒരു കാഴ്ചപ്പാട്. ഉണ്ട എന്ന സിനിമയിൽ മമ്മൂട്ടി പറയുന്ന ഒരു ഡൈലോഗ്സ് ഉണ്ട് - ഇത് നിന്റെ മണ്ണാണ് .ഇവിടം വിട്ടു പോകരുത്. മരിച്ചു കളയരുത്. ജീവിക്കണം.!! അതെ നമ്മൾ ജീവിച്ചു കാണിച്ചു കൊടുക്കണം. നമ്മുടെ രാജ്യത്തു ഇങ്ങനെ ഒരു സംഭവം ഉണ്ടായാൽ ഇത്‌ നടപ്പിലാക്കാതെ ഇരിക്കാൻ നമ്മൾ ഒന്നിച്ചു നിന്നെപറ്റു.ഇന്ത്യ എന്ന രാജ്യം മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്താമാകുന്നത് മാതൃക ആകുന്നതും നമ്മുടെ ഈ ഒത്തുരുമ്മയാണ്. അത് നമ്മൾ ഈ ലോകത്തോടെ കാണിച്ചു കൊടുക്കണം.

പൗരത്വബില്ല് എന്ന് കേന്ദ്രസർക്കാർ പറയുന്നത്. പല രാജ്യത്തിനു നിന്നും ഇന്ത്യയിൽ കുടിയേറിയ ആൾകാർ അവർക്കു ഒരു രേഖയുമില്ലാതെ ജീവിച്ചുപോകുന്നവരെ ഒഴിപ്പിക്കാൻ വേണ്ടിയാണു ഇങ്ങനെയൊരു ബില്ല് നിലവിൽ കൊണ്ട് വന്നത്..!! പക്ഷെ അത് അവരെക്കാൾ കൂടുതൽ ദോഷം ചെയ്യുന്നത് നമ്മൾക്ക് ആണെന്ന് പറയാം, കാരണം ഇവിടെ ഇങ്ങനെയൊരു പൗരത്വബില്ല് കൊണ്ട് വന്നിട്ടു ഇവിടെത്തെ ഹിന്ദു അല്ലാത്ത മറ്റു ജാതിമതത്തിൽ പെട്ട ആൾക്കാരെ ഒഴിപ്പിക്കാൻ വേണ്ടിയൊരു നീക്കം ആണ് ഇതിന്റെ ലക്ഷ്യം എന്ന് വേണമെങ്കിൽ പറയാം . കാരണം ഇതുവരെ ഇല്ലാത്ത ഒരു ബില്ലും .ഈ ബില്ല് കാരണം എത്ര ആള്ക്കാര് ഇവിടെ ദുരിതം അനുഭവിക്കുന്നു. നേരിട്ടു കണ്ടിട്ട് ഇല്ലെങ്കിലും സോഷ്യൽ മീഡിയ വഴിയും മാധ്യമം വഴിയും നമ്മൾ എല്ലാപേരും ഇത് കണ്ടുകൊണ്ടിരിക്കുന്നു. ആൾക്കാരെ ദ്രോഹിച്ചിട്ടും കൊന്നുതള്ളിയിട്ടും ഇവരൊക്കെ എങ്ങനെയാണ് ഇന്ത്യയെ പുതിയ ഒരു ഇന്ത്യ ആകാനും നന്നാക്കാനും പോകുന്നത് ? പല പല സംശയങ്ങളാണ് വർഗീയതയാണോ തമ്മിൽ അടിച്ചും അടിപ്പിച്ചും പൂർണമായിട്ടും നശിപ്പിക്കാൻ ആണോ ? നിങ്ങളിൽ പലരെയും പോലെ എനിക്കും ഒരുപാട് സംശയം ബാക്കി നില്കുന്നു . കുടിയേറ്റക്കാരെ മാത്രം ഒഴുപ്പിച്ചാൽ മതിയെങ്കിൽ അതിനെ അതിന്റെ രീതിയിൽ ചെയ്തു വിജയിപ്പിക്കാൻ ശ്രമിക്കുക അല്ലാതെ പാവപെട്ട ഇന്ത്യയിലെ ജനതയെ ഇങ്ങനെ കൊല്ലാകൊല ചെയ്യരുത്. കാരണം ഇത് ബാധിക്കുന്നത് പാവപെട്ട ജനങ്ങൾക് ആണ് അതാണല്ലോ നിങ്ങൾ ഇവിടെ കാണുന്നത് ഇന്ത്യ എന്ന് പറയുന്നത് ഒരു ഏകമത ചിന്തകൾ മാത്രം ഉയർത്തിപിടിക്കാൻ ഉള്ളത് അല്ല. ഇന്ത്യ ഒരു സോഷ്യൽ സെക്കുലർ ഡെമോക്രാറ്റിക്‌ രാജ്യം ആണെന് പണ്ട് ചെറിയ ക്ലാസ്സുകളിൽ സോഷ്യൽ സയൻസ് എന്ന വിഷയത്തിൽ നമ്മൾ എല്ലാപേരും പഠിച്ചിട്ടുണ്ട്. ഇവിടെ എല്ലാപേർക്കും തുല്യഅവകാശം അധികാരവും ഉണ്ട്. ആണിനും പെണ്ണിനും എല്ലാ ജാതിക്കും മതത്തിനും ഒരുമിച്ചു സന്തോഷമായിട്ടു ജീവിക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. അതിനു ഒരു ദോഷവും ബുദ്ധിമുട്ടും ഇല്ലാതെ ഇവിടെ ജീവിച്ചു മരിക്കണം എന്നാണ് നമ്മുടെ എല്ലാപേരെയും ആഗ്രഹം.

ഇനി ഈ പൗരത്വബില്ലിനെ സപ്പോർട്ട് ചെയ്യുന്ന ഒത്തിരിപേർ നമ്മുടെ കുട്ടത്തിൽ ഉണ്ട്. എനിക്ക് അവരോട് ചോദിക്കാൻ ഉള്ളത് നിങ്ങൾ എല്ലാപേരും അമേരിക്കകാർ ആണോ ? ഭാരതമാതാ കി ജയ് എന്നല്ലേ? അതോ അമേരിക്കൻ അമ്മായി ജയ് ഹോ എന്നാണോ? അല്ലാലോ. പിന്നെ എന്തിനാണ് ഈ ബില്ലിനെ നിങ്ങൾ സപ്പോർട്ട് ചെയ്യുന്നത്. അഭിമാനത്തോടെ സന്തോഷത്തോടെ അടിപതറാതെ ഒരുമിച്ചു നിന്ന് ജീവിക്കാൻ വേണ്ടിയാണു പണ്ട് നമ്മുടെ മഹാന്മാര് വളരെ കഷ്ടപ്പെട്ട് ബ്രിട്ടീഷുകാരെ ഇവിടെ നിന്നും തുരത്തി ഒട്ടിച്ചു നമുക്ക് സ്വാതന്ത്ര്യം വാങ്ങിച്ചു തന്നത്. ആ സ്വാതന്ത്ര്യം കിട്ടിയത് കൊണ്ടാണ് നമ്മൾ എല്ലാപേരും സ്വന്തം ഇഷ്ടപ്രകാരം ഇവിടെ നന്നായിട്ടു ജീവിക്കുന്നത്. അത് നമ്മൾ മറന്നു പോകരുത്. ആ സ്വാതന്ത്ര്യം നിങ്ങൾ നല്ല കാര്യത്തിന് ഉപയോഗപ്പെടുത്തുക എന്നതാണ് എന്റെ ഒരു ഇത്.

ഒകെ കുടിയേറിവന്നവരെ ഒഴിപ്പിക്കുന്ന പരിപാടിയാണ്, ശരി ആയിക്കോട്ടെ. പക്ഷെ കുടിയേറിവന്നവർ ആർക്കും ഒരു പ്രശ്നവും ഉപദ്രവും ഇല്ലാതെ മാന്യമായിട്ടു ജീവിച്ചാൽ പിന്നെ എന്തിനാണ് ഈ ബില്ലിന്റെ ആവിശ്യം. രാജ്യത്തിൻറെ ക്രമസമാധാനം തകർകത്തെ ഇവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക. കുടിയേറിവന്നവരെ മാത്രം ഒഴിപ്പിക്കാൻ ആണ് ഉദ്ദേശമെങ്കിൽ അത് നല്ല രീതിയിൽ നടത്തിയെടുക്കുക. അല്ലാതെ ഇവിടെത്തെ ജനതയെ ഇങ്ങനെ ഇട്ടു കൊല്ലാകൊല ചെയ്തിട്ടു ഇതിൽ നിന്നും എന്ത് സുഖമാണ് കിട്ടുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല. ഇനി കുടിയേറിവന്നവർക്കു പൗരത്വം കൊടുക്കാം എന്ന ഉദ്ദേശം ഉണ്ടെങ്കിൽ അത് ഒരു ജാതിയുടെയും മതത്തിന്റെയും പേരിൽ ചെയ്യാതെ ഇരിക്കാൻ ശ്രമിക്കുക . സംഘർഷം നടക്കാൻ ഇടയുണ്ടാകുന്നത് ചിലപ്പോൾ ജാതിമത ചിന്തകൾ ഉയർത്തിപിടിച്ചു കൊണ്ട് ആകാം. അങനെ ആണേൽ അതിനെ തടയണം. ജാതിയോ മതമോ പാർട്ടിയോ അല്ല ഇവിടെ വലുത്. മനുഷ്യന്മാര് ആണ്. അവർക്കു ഒരു കാരണവെച്ചാലും സ്വാതന്ത്ര്യം നഷ്ടപ്പെടാൻ പാടില്ല. 

ഒരേ ഒരു ജീവിതം.ഒരേ ഒരു രാജ്യം ഇന്ത്യ. ഇവിടെ നമ്മൾ എല്ലാപേരും ആണും പെണ്ണും ആയി കോടാനുകോടി മനുഷ്യർ. നമ്മൾ ഒന്നാണ്. നമ്മൾ നമ്മുടെ രാജ്യത്തിനു വേണ്ടിയും നമ്മുടെ പൗരത്വ അവകാശങ്ങളൾക് വേണ്ടിയും ഒരുമിച്ചു നിൽക്കുക. അത് കൊണ്ട് ഈ പൗരത്വബില്ലിനെ ശക്തമായി എതിർക്കുക. ജയ്‌ഹിന്ദ്‌ ( ഇനിയും കുറച്ചു കാര്യങ്ങൾ ഇതിനെപറ്റി എനിക്ക് നിങ്ങളോട് മനസ്സ് തുറക്കാൻ ഉണ്ട് . സമയം കിട്ടുന്നത്പോലെ ഞാൻ കൂടുതൽ കാര്യങ്ങൾ എന്റെ ആശങ്ങൾ എഴുതിച്ചേർക്കും )

- റിജാസ് മുഹമ്മദ്‌