കവിതകൾ

ചിലങ്ക 

നമ്മൾ എന്നും കണ്ടുമുട്ടാറുള്ള ആ പൂമരചുവട്ടിൽ 
അന്നവസാനമായി നമ്മൾ കണ്ടുമുട്ടുമ്പോൾ,

നിന്റെ ചിലങ്കയുടെ താളം തെറ്റിയിരുന്നുവോ. 
നിന്റെ കണ്ണുകൾ മൗനയായിരുന്നുവോ?

നിന്നേ ഒരുവനിലേക്കു തളച്ചിടുന്നതിനു മുന്നേ 
ആ തോരാതെ പെയ്യുന്ന പൂമരച്ചോട്ടിൽ
നീ എത്ര നൃത്തം ചവിട്ടിയിരുന്നു. 

നീ ചിലങ്കമണികളെ പോലെ  എത്ര ചിരിച്ചിരിക്കുന്നു. 
"ഇതായിരുന്നു യഥാർത്ഥ നീ"..

ഭൂമിതൻ നെറുകയിൽ ചാലിച്ചു എഴുതിയ ചിത്രങ്ങൾക്കു ചോരയുടെ നിറയും ഗന്ധവുമാണ്. ജീവനാം അഗ്നിയിൽ ഇഴകിചേർത്ത നൊമ്പരങ്ങൾ എല്ലാം ഭൂമിതൻ അധരത്തിൽ മൂടുമ്പോൾ, സ്വപ്നങ്ങൾക്ക് മരണമില്ല എന്ന് കവി ചൊല്ലി. താരകങ്ങൾ സ്വപ്നങ്ങൾക്ക് കുടപിടിക്കുമ്പോൾ മോഹങ്ങൾ പിന്നെയും പിറവി എടുക്കും, നമ്മളിൽ ചേർക്കപെടുന്ന വികാരങ്ങളെ നീ കണ്ടില്ലെങ്കിലും ഞാൻ ദൂരെ നിന്നും നോക്കികാണും എന്നത് എന്നും അവസാനിപ്പിക്കാൻ പറ്റാത്ത കവിതയുടെ വരികളായി മാറി.