വെഡിങ് ഫോട്ടോഗ്രാഫിയുടെ വില?



അളിയാ ഈ റേറ്റിനു നീ വർക്ക്‌ എടുത്താൽ നിനക്ക് എങനെ ഇത്‌ മുതലാകും? എന്ന ചോദ്യങ്ങൾ കുറച്ചു നാളുകളായി ഞാൻ കേൾക്കുന്നു/

ലാഭം മാത്രം നോക്കി ഒരു കച്ചവടത്തിന് ഞാൻ ഇല്ല, പൈസ കൊണ്ട് പലതും നേടാം, എന്തും കൈയിൽ എത്തിക്കാം എന്ന് വെറുതെ തെറ്റിദ്ധരിക്കരുത്, അങ്ങനെ നേടാൻ പറ്റുമെങ്കിൽ പലരും ആദ്യം മേടിക്കാൻ പോകുന്നത് - സന്തോഷം / സമാധാനം / സ്നേഹം / സംതൃപ്തി ഇവയൊക്കെയാണ്!

വെഡിങ് ഫോട്ടോഗ്രാഫി രീതികൾ കാലവും, കഴിവുകളും, ചിന്തകളും, ആശയങ്ങളും, വർക്ക്‌ മോഡ് ഒകെ നല്ല രീതിയിൽ മാറി. വെഡിങ് ഫോട്ടോഗ്രാഫർ ദിവസേന കൂടിവരുന്ന സാഹചര്യമാണ്. ഫോട്ടോഗ്രാഫി പാഷൻ ( Passion ) ആയിട്ടു കൊണ്ട് നടന്നവരും / എഞ്ചിനീയറിംഗ് / മറ്റ്‌ കോഴ്സ് ഒകെ കഴിഞ്ഞവരും, അല്ലാത്തവരും ജീവിക്കാൻ വേണ്ടി ഇതൊരു ജീവിത വരുമാന മാർഗ്ഗയി കാണുന്നു. അതിനോട് ഒപ്പം ക്യാമറയും / അനുബന്ധസാധനങ്ങളും വിപണയിൽ നല്ല വിലയും കൂടുന്നു. വെഡിങ് ഫോട്ടോഗ്രാഫി കമ്പനികൾ / ഫ്രീലാൻസ് വെഡിങ്സ് വിവിധ തലത്തിൽ വളർന്നു പന്തലിക്കാൻ തുടങ്ങി, നമ്മുടെ കുട്ടത്തിൽ ഫോട്ടോഗ്രാഫർ ഇല്ലാത്ത ഒറ്റ കുടുംബമോ/ഗാങ്/പരിചയകാരോ ഇല്ലാതെ ഇല്ല എന്നുള്ളത് ഒരു വലിയ സത്യം തന്നെയാണ്, അങ്ങനെ ആളുകളുടെ എണ്ണം കൂടിവന്നപ്പോൾ പലർക്കും വർക്സ് സ്പ്ളിറ്റ് ആയിട്ടു പോകുന്നു, വർക്ക്‌ എടുക്കുന്നവർ പുതിയ ആശയങ്ങൾ പരീക്ഷിച്ചു കൊണ്ട് മത്സരരീതിയിൽ മുന്നോട്ട് സഞ്ചരിക്കുന്നു അതോടെ ഒപ്പം വെഡിങ് പ്രൊഫൈൽസ് നിറഞ്ഞു കവിയാൻ തുടങ്ങി - ആ കാരണത്താൽ കസ്റ്റമറിന് കൺഫ്യൂഷൻ വരുന്നു, അത്പോലെ followers/likes ന്റെ എണ്ണം നോക്കി വർക്ക്‌ കൊടുക്കുന്നവർ ഉണ്ട്, ചിലർ നല്ല റേറ്റ് ആണേൽ മാത്രമേ വർക്ക്‌ കൊടുക്കുന്നോള്ളൂ! ഉയർന്ന വിലയിൽ ഉയർന്ന ക്വാളിറ്റി എന്ന ബ്രാൻഡഡ് ചിന്തരീതികൾ ഉടലെടുക്കുന്നു ( ഉണർന്ന വിലയിൽ കസ്റ്റമർ ചിലപ്പോൾ ചതിക്കപ്പെടാറുണ്ട് ) 

സോഷ്യൽ മീഡിയയിലെ ഈ ഇൻസ്റ്റാഗ്രാം പോലെ ഞാൻ ജീവിക്കുന്ന ഇടം സിറ്റി + ഗ്രാമപ്രദേശം ആണ്. ആഗ്രഹങ്ങളും / സ്വപ്നങ്ങളും കൂടുതൽ നെഞ്ചിൽ കൊണ്ട് ജീവിക്കുന്നവർ ആണ് കൂടുതൽ. പൈസ ഉള്ളവർക്ക് മാത്രം ഇവിടെ പ്രീമിയം വെഡിങ് വർക്സ് മതി എന്ന ചിന്തയിൽ മുന്നോട്ട് പോകാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല. അതിനാൽ അവർക്ക് താങ്ങുന്ന രീതിയിൽ എനിക്ക് വർക്സ് എടുത്തേ പറ്റു! ഒരു ലക്ഷം രൂപക്ക് നിസാരം പോലെ വർക്ക്‌ കൊടുക്കുന്ന ഇവിടെ 30,000 ക്ക് എനിക്കും ഇത്പോലെ വർക്സ് എടുക്കുമോ എന്ന് ഒത്തിരി ചോദ്യങ്ങൾ വരുന്നുണ്ട്, അത്പോലെ 30,000 എന്ന റേറ്റ് അറിഞ്ഞു ഞെട്ടിയവരും ഉണ്ട്! അവരുടെ ആഗ്രഹം നമ്മൾ കുറച്ചൊക്കെ പരിഗണിക്കേണ്ടി ഇരിക്കുന്നു. അതിനാൽ ഏതൊരു രീതിയിലും ഏതൊരു റേറ്റിനും ഞാനും എന്റെ കൂടെ ഉള്ളവരും വർക്സ് എടുക്കും. അതിൽ സന്തോഷം മാത്രമല്ല അഭിമാനവും ഉണ്ട്!

നിങ്ങളുടെ ജീവിതത്തിലെ ഏറ്റെവും പ്രധാനപ്പെട്ട പല സുന്ദര സ്വപ്ന നിമിഷങ്ങളും നമ്മൾ നിങ്ങൾക്ക് വേണ്ടി ക്യാമെറയിൽ പകർത്തുമ്പോൾ - നിങ്ങൾ ഓരോ വ്യക്തിയും മനസിലാക്കേണ്ട ഒരു കാര്യമുണ്ട്, ഇതും മൂലയുള്ള ഒരു ജോലിയാണ്, ആ ജോലിയിൽ നമ്മുടെ ആത്മാർത്ഥ തന്നെയാണ് നമ്മുടെ ഏറ്റെവും വലിയ സന്തോഷം, ആ ജോലിയിൽ നമ്മുടെ കഷ്ടപ്പാടുകൾ തന്നെയാണ് നിങ്ങൾ നമുക്ക് തരുന്ന കൂലിയും അംഗീകാരവും.

ഇതിനെല്ലാം എന്റെ കൂടെ നിൽക്കുന്ന എന്റെ പ്രിയ സഹോദരങ്ങളായ സനൽ ശശി ചേട്ടൻ, അഖിൽ കൃഷ്ണൻ, സായ്‌ഫ റഷീദ്, ശ്രീനു - ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു

RIJAS GALLERIA WEDDINGS

SS CREATIONS TVPM