മൊറോക്കോ - ടീം ഓഫ് ദി ടൂർണമെന്റ്


ഈ ഫിഫ ഫുട്ബോൾ ലോകകപ്പിലെ ( ഖത്തർ ) 2022 -  ടീം ഓഫ് ദി ടൂർണമെന്റ്' എന്ന് വിശേഷിപ്പിക്കേണ്ട രാജ്യമാണ് ( മൊറോക്കോ ) Morocco. വടക്ക് പടിഞ്ഞാറൻ ആഫ്രിക്കയിലെ യൂറോപ്യൻ സംസ്കാരം ഉള്ള ഇസ്ലാമിക പരമ്പരാഗതരാജ്യം. നമ്മുടെ കേരളത്തിന്റെ അത്രെയും മാത്രം ജനസംഖ്യയുള്ള രാജ്യം കൂടിയാണ് ഈ മൊറോക്കോ 

ഈ 2022 ഫുട്ബോൾ ലോക കപ്പിലെ ആട്ടിമറികളുടെ ഒരു വലിയ പട്ടിക തന്നെ ഈ ഒരു ചെറിയ രാജ്യത്തിന്‌ സ്വന്തം, വലിയ ഫുട്ബോൾ ചരിത്രം ഒന്നും അവകാശപെടാൻ ഇല്ലാത്ത - ഫുട്ബോൾ പുരുഷ വിഭാഗം ഫിഫ വേൾഡ് റാങ്കിൽ 22 മത് നിൽക്കുന്ന രാജ്യം. പക്ഷെ ചരിത്രത്തിൽ ആദ്യമായി ഫുട്ബോൾ ലോക കപ്പ് സെമി ഫൈനൽ റൗണ്ടിൽ എത്തിപ്പെടുന്ന അറബി സംസാരിക്കുന്ന  ആഫ്രിക്കൻ രാജ്യം എന്ന സവിശേഷതയാണ് ഇതിൽ എടുത്തു പറയേണ്ടത്.

ഈ രാജ്യത്തിന്റെ വിജയഗാഥ ഇങ്ങനെയാണ് തുടങ്ങുന്നത് -  F ഗ്രൂപ്പിൽ പോയിന്റ് നിലവാരത്തിൽ ബെൽജിയം / CROATIA രാജ്യത്തിന്‌ ഒപ്പം നിന്നവർ, പിന്നെ അവിടെന്ന് റൗണ്ട് ഓഫ് 16 ൽ സ്പെയിൻ നെ പരിചയപ്പെടുത്തി കൊണ്ട് ക്വാറ്റർ ഫൈനലിൽ കടന്ന് കയറി ദേ ഇപ്പോൾ ക്രിസ്ത്യാനോ റൊണാൾഡോയുടെ പോർട്ടുഗൽ നെ പരാജയപെടുത്തി ഈ ലോക കപ്പിലെ സെമി ഫൈനൽ റൗണ്ടിൽ ചരിത്രപരമായി ഇടം നേടി കഴിഞ്ഞു.

ജനസംഖ്യ കേരളത്തിന്റെ അരികിൽ നിൽക്കുന്ന Morocco എന്ന ഈ ചെറിയ ഒരു രാജ്യം ഇന്നിതാ ഫുട്ബോൾ ലോകത്തിന്റെ വലിയ ഒരു ആവേശമാണ്, ഇങ് കേരളത്തിൽ ഫുട്ബോൾ താരങ്ങളുടെ ഫ്ലെക്സിനെ എതിർക്കുന്ന സമസ്ത പോലെയുള്ള ഇസ്ലാം  സമുദായസംഘടനകൾ ഇതിൽ നിന്നും ഒത്തിരി കാര്യങ്ങൾ പഠിക്കാൻ ഉണ്ട്, ഒപ്പം വേൾഡോ മീറ്റർ യുണൈറ്റഡ് സർക്കിൾ ഡാറ്റാ പ്രകാരം ഇന്ത്യയുടെ നിലവിലെ ജന സംഖ്യ എന്നത് 1,412,977,416 ആണ് ( ഡിസംബർ 9 തിയതി 2022 ലെ കണക്ക് പ്രകാരം ) പക്ഷെ വൃത്തികെട്ട രാഷ്ട്രീയനീക്കം കൊണ്ടും, ജാതിമതപോരുകൾ കൊണ്ടും, അന്തമായ മത വിശ്വാസത്തിന്റെ പേരിലും വലിയ രാജ്യമാണ് എന്ന് എപ്പോഴും പ്രസംഗിക്കുന്ന ഇന്ത്യ എന്ന നമ്മുടെ ഈ രാജ്യം ഫുട്ബോൾ കായിക വിനോദത്തിന്റെ കാര്യത്തിൽ ഒന്നും അല്ലാതെ ആയി തീരുന്നു. നമുക്ക് ഇനിയും ഇവിടെ കുറെ രാഷ്ട്രീയവും, മതവും പൊക്കി പിടികൊണ്ട് ഇരിക്കാം, കലാകായിക സാംസ്‌കാരിക സത്തുകൾ കൈവരിക്കാൻ ഇനിയും നമ്മൾ ബഹുദൂരം സഞ്ചരിക്കേണ്ടി ഇരിക്കുന്നു..

ഫുട്ബോൾ എന്നത് ഒരു കായിക വിനോദം മാത്രമായി കാണേണ്ട, മറിച്ച്, ഓരോ രാജ്യത്തിനെ കുറിച്ച് ഇത് പോലെ ചിലത് പഠിക്കാനും, അറിയാനും, ചിന്തിക്കാനും ഉള്ള ഒരു അവസരം ആയി കണക്കിൽ എടുത്ത് മുന്നോട്ട് സഞ്ചരികാം, ഓരോ അറിവും വിലപ്പെട്ടത് തന്നെയാണ്. ഇത്തരം അറിവിന്റെ വെളിച്ചം എല്ലാവരിലും പ്രകാശികെട്ടെ എന്ന് ആഗ്രഹിക്കുന്നു. നന്ദി

- റിജാസ്