ഫോട്ടോഗ്രാഫർ


ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരെ ഫോട്ടോഗ്രാഫി എന്ന കല എല്ലാപേരുടെയും ജീവിതത്തിൽ നിറഞ്ഞു നിൽക്കുന്നു എന്ന് പറയാം. ആരാണ് ഫോട്ടോഗ്രാഫർ എന്ന് ചോദിച്ചാൽ? - ഞാനും ഒരു ഫോട്ടോഗ്രാഫർ ആണ് എന്ന് അഭിമാനത്തോടെ പറയണം. ഇനി എന്താണ് ഫോട്ടോഗ്രാഫർ എന്ന് ചോദിച്ചാൽ? - ഒരു ഫ്രെയിം എങ്കിലും ക്ലിക്ക് ചെയ്യുന്ന ആളെ വിളിക്കുന്ന പേരാണ് ഫോട്ടോഗ്രാഫർ എന്ന് വിശേഷിപ്പിക്കാം. ഒരു ഫോട്ടോഗ്രാഫർ എങനെയാണ് നല്ല ഫോട്ടോഗ്രാഫർ ആകുന്നത് എന്ന് ചോദിച്ചാൽ? - നമ്മുടെ ചുറ്റുമുള്ള ഫോട്ടോ എടുക്കുന്നവരെ, അവരുടെ ഡിവൈസ് എന്താണ് എന്ന് നോക്കാതെ എല്ലാപേരെയും അംഗീകരിക്കാനുള്ള മനസ്സ് കാണിച്ചു  അവർക്കു മനസ്സ് കൊണ്ട് ഒരു അംഗീകാരം കൊടുക്കുമ്പോൾ മാത്രമാണ് നിങ്ങളിലെ ഫോട്ടോഗ്രാഫർ എന്ന വ്യക്തി പൂർണമാകാത്തൊള്ളൂ. അതിനോട് ഒപ്പം ഫോട്ടോഗ്രാഫിയെ പ്രണയിച്ചു കൊണ്ട് ഓരോ ചിത്രങ്ങളും പകർത്തി അതിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുക.

ഫോട്ടോഗ്രാഫിയുടെ മലയാളം അർത്ഥം എടുത്തു നോക്കിയാൽ പ്രകാശചിത്രകല എന്നാണ്. അങ്ങനെയൊരു മലയാളം അർത്ഥം വരാൻ കാരണം ഫോട്ടോഗ്രാഫിയിൽ ഫോട്ടോ എന്ന് പറയുന്നത് ലൈറ്റ് ( പ്രകാശം ) ഗ്രാഫി എന്ന് പറയുമ്പോൾ വരകൾ. അപ്പോൾ ലൈറ്റിൽ വരക്കുന്ന വരകൾ ആണ് ഫോട്ടോഗ്രാഫി. അപ്പോൾ പിന്നെ മൊബൈലിൽ ഫോട്ടോ എടുക്കുന്നവർ ഫോട്ടോഗ്രാഫർ ആണോ എന്ന് ചോദിച്ചാൽ - അതിന്റെ ഉത്തരം അതെ അവരും ഫോട്ടോഗ്രാഫർ ആണ്. അവരെ ലോകം അംഗീകരിക്കണം കാരണം ജനിക്കുമ്പോൾ തന്നെ കൂടെ വരുന്ന ഒരു യന്ത്രമല്ല ഈ പ്രഫഷണൽ ക്യാമറ. ഞാൻ അടക്കമുള്ള എല്ലാപേരും ആദ്യം മൊബൈലിൽ ഫോട്ടോ എടുത്തു തുടങ്ങി അതിനെ സ്നേഹിച്ചു തന്നെയാണ് നിലവിലെ വലിയ വലിയ ക്യാമറ ഉപയോഗിക്കുന്നത്. അത് കൊണ്ട് നമ്മൾ ആരും വന്നവഴി മറക്കാൻ പാടില്ല എന്ന് ഈ അവസരത്തിൽ ഞാൻ നിങ്ങളെ എല്ലാപേരെയും ഓർമിപ്പിക്കുന്നു. പക്ഷെ നമ്മുടെ നാട്ടിൽ ഫോട്ടോഗ്രാഫർമാരുടെ ഇടയിൽ എക്കാലവും കണ്ടുവരുന്ന ഒരു വേർതിരിവ് ഉണ്ട് പ്രഫഷണൽ ക്യാമറ ഉപയോഗിക്കുന്നവർ ഒരു വശത്തു. തുടക്കകാരും മൊബൈലിൽ ഫോട്ടോ എടുത്തു വരുന്നവരും മറ്റൊരു വശത്തു. എന്റെ ഒരു ചോദ്യം ഇതാണ് എന്തിനാണ് ഈ ഒരു കാര്യത്തിൽ പലരും വേർതിരിവ് കാണിക്കുന്നത് എല്ലാപേരെയും ഒരുപോലെ അംഗീകരിക്കാൻ പറ്റാത്ത കാരണം എന്താണ്? ചിലർ അങ്ങനെയാണ് നല്ല നല്ല ഫോട്ടോസ് എടുത്തു വരുമ്പോൾ അവരിൽ തന്നെ അവരുടെ ഉള്ളിൽ ഞാൻ ഒരു വലിയ ഫോട്ടോഗ്രാഫർ ആണ് ബാക്കിയുള്ളവരൊക്കെ എന്റെ താഴെ നിന്നും വന്നാൽ മതി എന്ന ഒരു പുഛചിന്താഗതി. മറ്റുചിലർക്കു സോഷ്യൽ മീഡിയയിൽ കുറച്ചു അധികം ഫോള്ളോവെർസ് അല്ലെങ്കിൽ ആരാധകരെ കിട്ടുമ്പോൾ സ്വയം തോന്നിപ്പോകുന്ന ഒരു ചെറിയ ഞാൻ എന്ന ഭാവം മാത്രമാണ് .ഈ ഒരു ചിന്താഗതി മാറണം അങനെ മാറ്റിയാൽ മാത്രമേ നിങ്ങൾ എടുക്കുന്ന ഫോട്ടോഗ്രാഫിക് ജീവൻ വെയ്ക്കത്തൊള്ളൂ. ഒരാളുടെ കഴിവിൽ അസൂയ തോന്നാൻ പാടില്ല മറിച്ചു അവരെ അംഗീകരിച്ചു വിജയിപ്പിക്കുക എന്നുള്ളതാണ്. എവിടെ ആയാലും നിങ്ങൾ അംഗീകരിക്കാൻ മനസ്സ് കാണിച്ചു തുടങ്ങിയാൽ ആണ് മുതൽ നിങ്ങൾ ജീവിതത്തിൽ വിജയിക്കും. മറ്റൊരു കാര്യം എന്താണ് എന്ന് വെച്ചാൽ വിമർശങ്ങൾ.
ആരെങ്കിലും നമ്മളെ വിമർശിച്ചാൽ നമ്മൾ ഒരിക്കലും തളർന്നും തകർന്നും പോകാതെ ഇതെല്ലാം ജീവിതത്തിന്റെ ഒരു ഭാഗമായി കണ്ടു നേരിടാൻ തയ്യാറായി മുന്നോട്ട് ലക്ഷ്യം കണ്ടെത്തി സ്വപ്നങ്ങൾക്കു പിന്നാലെ പറന്നു ഉയരുക. സ്വപ്നം കാണാൻ പഠിച്ചവർക് മാത്രമേ ജീവിതത്തിൽ വിമർശങ്ങൾ വരാത്തൊള്ളൂ അതിനെ വളരെ ശക്തമായി അതിജീവിക്കാൻ പഠിക്കുക എന്നുള്ളതാണ്.

ലോകത്തിന്റെ സുന്ദരമായ പല കാഴ്ചകളും നമ്മുടെ കണ്ണുകളിൽ എത്തിക്കുന്നവർ. ഒരു കുഞ്ഞിന്റെ ജനനം മുതൽ മരണംവരെ ഉള്ള ഒരു ചെറിയ ജീവിതത്തിൽ ദൃശ്യവിസ്മയങ്ങൾ പകർത്തി തരുന്നവർ. ഈ ഒരു കാലഘട്ടത്തിൽ ഫോട്ടോഗ്രാഫർ ഇല്ലാത്ത ഒരു ലോകത്തെപ്പറ്റി നമുക്കു ആർക്കും ചിന്തിക്കാൻ പറ്റില്ല. അത്കൊണ്ട് ഫോട്ടോഗ്രഫിക്കും ഫോട്ടോഗ്രാഫേർനും നേരെയുള്ള അനീതിക്കും അക്രമത്തിനും എന്നും ഫോട്ടോഗ്രാഫിയെ സ്നേഹിക്കുന്ന നിങ്ങൾ ഒരുമിച്ച് നിൽക്കുക. എല്ലാപേരെയും ഹൃദയത്തിന്റെ ഭാഷയിൽ അംഗീകരിക്കുന്നു അഭിമാനത്തോടെ ഞാൻ എന്ന ഫോട്ടോഗ്രാഫർ നിങ്ങളിൽ ഒരാൾ ആയിട്ടു എന്നും കൂടെകാണും. എല്ലാപേരെയും ദൈവം അനുഗ്രഹിക്കട്ടെ. നമ്മളിൽ പലരും ക്യാമറ എന്നത് ഒരു വലിയ സ്വപ്നമായി നെഞ്ചിൽ കൊണ്ട് നടക്കുന്നു. എല്ലാപേർക്കും ദൈവാനുഗ്രഹത്താൽ ക്യാമറ സ്വന്തമായി തീരട്ടെ എന്ന പ്രാർത്ഥനയോടെ ഞാൻ ഈ എഴുത്തു ചുരുക്കുന്നു. നന്ദി

- റിജാസ് മുഹമ്മദ്