ഒരു സിനിമകാര്യം.

സിനിമ എന്ന് പറയുന്നത് ഒരു സ്വപ്നലോകം പോലെയാണ്. സിനിമയെപറ്റി പറയാൻ ഞാൻ ആളല്ല. എന്നാലും എന്റെ ഒരു ചെറിയ അറിവുകളിൽ നിന്നും കാഴ്ചപ്പാടുകളിൽ നിന്നുമാണ് ഞാൻ ഇത് എഴുതാൻ തീരുമാനിച്ചത്. 

ഷൈൻ നിഗത്തെപറ്റി ഒരുപാട് വാർത്തകൾ ചുറ്റും കാണുന്നുണ്ടു. ചിലർ ഷൈൻ എന്ന നടനെ സപ്പോർട്ട് ചെയ്യുന്നു. ചിലർ നിർമാധവിനെയും. ചിലർക്ക് ഇത്‌ എന്ത് കുന്തം ആണെന് പോലും അറിയില്ല. ആരെയും കുറ്റപ്പെടുത്തി അടിച്ചമർത്താൻ ഞാൻ ആഗ്രഹികുന്നില്ല , എന്നാലും എനിക്ക് പറയാനുള്ള കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു. (എല്ലാപേരും വായിക്കണം).

ഒരു സിനിമ കണ്ടു ഇറങ്ങുമ്പോൾ നമ്മൾ മലയാളികളുടെ ഒരു പൊതുസ്വഭാവമുണ്ട്.ചിലപ്പോൾ നല്ല സിനിമ ആണെങ്കിലും ചിലർ കുറ്റം പറയും 'പടം പൊട്ടി'. പക്ഷെ ഇവിടെ ഒരു സംവിധായകനും നിർമ്മാതാവും സിനിമയിൽ ജോലി ചെയ്യുന്ന ആരും ഒരു സിനിമ മോശം ആകണം എന്ന് കരുതിയല്ല സിനിമയ്ക്കു വേണ്ടി കഷ്ടപ്പെട്ട് ഇറങ്ങി തിരിക്കുന്നത്. നമ്മൾ മലയാളി പ്രേക്ഷകർ ആണ് പടം പൊട്ടി എന്ന് പറയുന്നത്.ഒരു കാര്യം ചോദിച്ചോട്ടെ? - ഒരു സിനിമകണ്ട്‌ കൈയടിക്കാനും കൂവാനും അല്ലാതെ ഒരു സിനിമയിൽ ഒരു ഷോട്ട് പോലും എടുക്കാൻ കഴിവില്ലാത്തവർ ആണ് നമ്മൾ. നമ്മൾ എല്ലാപേരും മനസിലാക്കണ്ടേ കാര്യം ഒരു സിനിമയിൽ നടനും നടിയും മാത്രമല്ല ഉള്ളത്. ഒരു സിനിമയിൽ കഷ്ടപ്പെടുന്ന അല്ലെങ്കിൽ അതൊരു ജീവിതമാർഗം ആക്കിമാറ്റിയ ഒത്തിരിപേര് ഉണ്ട്. അവരുടെ കഷ്ടപ്പാടും വേദനയും ജീവിതവുമാണ് സിനിമ.നമ്മൾ ആരും തിരിച്ചു അറിയുവാൻ ശ്രമിക്കുന്നില്ല എന്നതാണ് സത്യം!! സിനിമ എന്ന് പറയുന്നത് ഒരു ദിവസം കൊണ്ട് ഉണ്ടാകുന്ന ഒന്നല്ല.നന്നായിട്ടു സ്വപ്നം കാണാൻ പഠിച്ചവനെ സിനിമയെ സിനിമ ആക്കാൻ പറ്റു.ഒരു സിനിമ നടൻ ആകണം , ഒരു സിനിമ എടുക്കണം , ഒരു സിനിമയുടെ ഭാഗം ആകാൻ പറ്റണം എന്ന വലിയ സ്വപ്നം നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരുപാട് ആൾകാർ നമുക്ക് ചുറ്റും ഉണ്ട്.പിന്നെ ഒരു കാര്യംകൂടി - നിർമാതാവ് പൈസ മുടക്കാൻ ഉണ്ടെങ്കിൽ മാത്രമേ ആർക്കും ഇവിടെ ഒരു സിനിമ എടുക്കാൻ പറ്റു. കാരണം സിനിമ പിടിക്കാൻ പൈസ ആവിശ്യമുണ്ട്. ഇപ്പോൾ പണ്ടത്തെപ്പോലെ അല്ല എല്ലാപേർക്കും സ്വന്തമായിട്ട് തന്നെ പ്രൊഡക്ഷൻ കമ്പനികളുള്ള കാലമാണ്. ഒരു സിനിമ പൊട്ടി എന്ന് പറയുമ്പോൾ നമ്മൾ ആരും നിർമാതാവിനെ കുറ്റം പറയില്ല. നമ്മൾ പറയുന്നത് നടനെയോ സംവിധായകനായോ ആയിരിക്കും.സത്യത്തിൽ പൈസയുടെ വലിയ നഷ്ടം വരുന്നത് നിർമാതാവിന് ആണ്. എല്ലാപേർക്കും ആരാധന സ്വാതന്ത്ര്യം ഉണ്ട്. എല്ലാപേർക്കും ചുറ്റിലും ഫാൻസ്‌ ക്ലബ്‌ ഉണ്ട്. നമ്മുടെ ഉദ്ദേശം ഇത്രമാത്രം നമ്മൾ ഇഷ്ടപെടുന്ന താരത്തിന്റെ ഒരു മാസ്സും പിന്നെ കോടി ക്ലബ്ബിൽ ഇടവും. ഈ കോടിയോനും നമുക്ക് കിട്ടില്ല മിസ്റ്റർ!!.

ഷൈൻ നല്ല ഒരു നടൻ ആണ് അത് അംഗീകരിക്കുന്നു. നമുക്ക് എല്ലാപേർക്കും ഇഷ്ടമുള്ള ഒരു പുതുമുഖയുവനടൻ.ഈ ചെറുപ്രായത്തിൽ തന്നെ ലക്ഷങ്ങളുടെ പ്രതിഫലം. ഇഷ്‌ക്, കുമ്പളങ്ങി നൈറ്റ്‌ പോലെയുള്ള നല്ല ചിത്രങ്ങൾ. പക്ഷെ ഒരു നടൻ - ഒരു മനുഷ്യന് വേണ്ടത് സാമാന്യം അച്ചടക്കബോധമാണ്. ഒരു സിനിമയിലെ കഥാപാത്രം എങ്ങനെ ആകണം എന്ന് തിരഞ്ഞു എടുക്കുന്നത് അതിന്റെ സംവിധായകനും തിരക്കഥാകൃത്തും ആണ്. നടനം ഒരു കലയുമാണ് ജോലിയും ആണ്. ഒരു സിനിമ എങ്ങനെ ആകണം,ആയിരിക്കണം എന്ന് തീരുമാനിക്കുന്നത് സംവിധായകൻ ആണ്.എന്താണ് കഥാപാത്രം എങ്ങനെ ആയിരിക്കണം കഥാപാത്രം. സംവിധായകൻ പറയുന്ന രീതിയിൽ കഥാപാത്രത്തിന് ജീവൻ കൊടുത്തു നന്നായിട്ടു അഭിനയിച്ചു അത് കാണികൾക്കു ഇടയിൽ ജീവിക്കുമ്പോൾ മാത്രമേ ഒരു നടൻ - നടൻ അകത്തോളു. രഞ്ജിത് സാർ പറയുന്നത് പോലെ എനിക്ക് അറിയാൻ പാടില്ല. ഞാൻ എന്റെ സ്റ്റൈലിൽ പറഞ്ഞുപോയതാ ( നാറ്റിക്കരുത് ).മമ്മൂക്ക ,  ലാലേട്ടൻ ഇവർ രണ്ടുപേരുമാണ് എന്റെ എക്കാലത്തെയും ഹീറോസ്. ഇവരെ ഇവർ ആക്കിയത് നടനം കൊണ്ടുമാത്രമല്ല.അവരുടെ അച്ചക്കടം, വിനയം, പെരുമാറ്റം, സിനിമയോടും ജീവിതത്തോടുമുള്ള അവരുടെ ഡെഡിക്കേഷൻ. ലാലേട്ടനും മമ്മൂക്കയും പ്രതിഫലം മേടിക്കാതെ നിരവധി സംവിധായകന് ഇവിടെ അവസരം കൊടുത്തിട്ടുണ്ട് .ചെയ്യുന്ന ജോലി അത് എന്ത് തന്നെ ആയാലും കൂലി കിട്ടണം അതിൽ യാതൊരു സംശയവുമില്ല. പക്ഷെ ഒരു കലയിൽ കൂലിയല്ല ആദ്യം നിൽക്കേണ്ടത് അതിനോടുള്ള ഇഷ്ടമാണ്. ഇഷ്ടത്തെക്കാൾ നമ്മൾ  പൈസയെ സ്നേഹിച്ചാൽ അത് സർവ്വതും നശിപ്പിക്കും. ഈ ചെറുപ്രായത്തിൽ തന്നെ ഇത്രെയും നല്ല അവസരങ്ങളും പ്രതിഫലവും പേരും എല്ലാം തന്നെ കിട്ടുന്ന ഷൈനിനെപോലെയുള്ള യുവനടമാര് അവരുടെ കാഴ്ചപ്പാട് മനസിലാക്കി തിരിച്ചറിവ് തോന്നി സിനിമയെ സ്നേഹിച്ചു മുന്നോട്ട് വരണം.നല്ല നല്ല കഥാപ്രത്രങ്ങൾ നമുക്ക് സമ്മാനിക്കുക. നിർമാതാവ് എല്ലാപേരും ആന്റണി പെരുമ്പാവൂർ ചേട്ടനെപോലെ ആയിരിക്കില്ല. ചിലപ്പോൾ കടംമേടിച്ചും കഷ്ടപെട്ടും ആയിരിക്കാം നിങ്ങൾക്കു വേണ്ടി നമ്മളെ എന്റർടൈൻമെന്റ് ചെയ്യ്പ്പിക്കാൻ പൈസ മുടക്കുന്നത്. ഈ സിനിമപ്രശ്നങ്ങൾ എത്രയും പെട്ടന്നു തീരും എന്ന വിശ്വാസത്തോടെ ഞാൻ നിർത്തുന്നു. ഞാനും കുറച്ചു ഷോർട് ഫിലിം ഒക്കെ സംവിധാനം ചെയ്തിട്ടു ഉണ്ട്. നമ്മൾ വിചാരിക്കുന്ന പോലെയല്ല നല്ല പണിയ.!!

- റിജാസ് മുഹമ്മദ്