ലോക എയ്ഡ്സ് ദിനം.

എല്ലാ വർഷവും ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. എച്ച്ഐവി / എയ്ഡ്സിനെപ്പറ്റി ജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിനാ ചരണം. ‘അറിയാം നിങ്ങളുടെ സ്ഥിതി (Know Your Status) എന്നതാണ് ഈ വർഷത്തെ തീം. എച്ച്ഐവി ഉണ്ടോ എന്നു പരിശോധിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതും ഒരാളുടെ അവസ്ഥ എന്ത് എന്നറിയാനും എച്ച്ഐവി പരിശോധനയ്ക്കുള്ള തടസ്സങ്ങൾ നീക്കുക എന്നതുമാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ ലക്ഷ്യം. 
എയ്ഡ്സ് രോഗവുമായി ജീവിക്കുന്ന 75 ശതമാനം പേർ മാത്രമാണ് തങ്ങളുടെ രോഗാവസ്ഥയെപ്പറ്റി അറിവുള്ളവർ. ബാക്കി 9.4 ദശലക്ഷം പേർക്ക് തങ്ങൾ എച്ച്ഐവി പോസിറ്റീവ് ആണ് എന്ന കാര്യം അറിയില്ല. കാരണം അവർ പരിശോധന നടത്തിയിട്ടേയില്ല. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ രോഗം വ്യാപിക്കാൻ അറിയാതെയെങ്കിലും ഇതു കാരണമാകും. എയ്ഡ്‌സ് എന്നാ രോഗത്തെ തടയാനും ഈ രോഗം വരാതെ ഇരിക്കാനും CONDOM ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഇതിനെ ഒരു മോശം സാധനമായിട്ടു കാണേണ്ട. - 

ശാസ്ത്രം വളർന്നപ്പോൾ നാമും വളർന്നു..അതോടൊപ്പം ദിനചര്യകളും..നമുക്ക് നമ്മുടെ സമൂഹം ശരിയേതെന്നും തെറ്റേതെന്നും പറഞ്ഞു തന്നിട്ടുണ്ട് . സുഹൃത്തേ, നാം നാലു ചുവരുകളുടെ ഉള്ളിൽ തനിയെ നിൽക്കുമ്പോൾ നീയും ഞാനും നമ്മുടെ സഹപരിവാരങ്ങളും ഈ തെറ്റിനെ ഇഷ്ടപ്പെട്ടു.. ഒരുപാട് അമ്മതൊട്ടിലുകൾ ഉയരുന്നതിന് ഒരു തട എന്ന നിലയിൽ ശാസ്ത്രം വികസിപ്പിച്ചതാണ് ഇതിനെ...നീ ഇതിനെ സമൂഹത്തിൽ തെറ്റായും, ഹൃദയത്തിൽ ശരിയായും കാണുന്നുണ്ടെങ്കിൽ, സുഹൃത്തേ ഇത് ഒരു വലിയ ശരിയാണ്..നാം അറിയാതെ നമ്മുടെ ചർച്ചകളിൽ ഉള്ള ചിലത്..ഇതൊക്കെ ഒരു തെറ്റായി നീ കാണുന്നുണ്ടെങ്കിൽ അത് നിന്റെ തെറ്റല്ല, സമൂഹത്തിന്റെ തെറ്റിദ്ധാരണകൾ നിന്നെ തെറ്റായി പഠിപ്പിച്ചതാവാം.. "എല്ലാത്തിനും നല്ല ഉപയോഗങ്ങൾ ഉണ്ട്...അത് നീ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം.!!

- റിജാസ് മുഹമ്മദ്