The Incredible India -

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രയും വർഷമായിട്ടും ഇവിടത്തെ മനുഷ്യർക്ക് ഒന്ന് സ്വതന്ത്രമായി ജീവിക്കാനോ നടക്കാനോ പറ്റുന്നില്ല. ഇതിലും ഭേദം ഇന്ത്യയെ ഇംഗ്ലണ്ട് ഭരിച്ചാൽ മതിയായിരുന്നു , കാരണം നമ്മുടെ ഇന്ത്യാമഹാരാജ്യത്ത് ആണ് ഏറ്റവും കൂടുതൽ പീഡനം നടക്കുന്നത് . ദിവസേന ഓരോ പീഡനവാർത്തകൾ വരുമ്പോൾ ഒരു ആഴ്ചത്തേക്ക് അവരുടെ പേരോട് കൂടിയ ഹാഷ്ടാഗ് വരുന്നത് അല്ലാതെ പ്രത്യേകിച്ച് മാറ്റമൊന്നും ഇവിടെ കാണുന്നില്ല . നീതിയും ന്യായവും നടപ്പിലാകാൻ നിയമങ്ങളും കോടതിയും സർക്കാരും പോലീസും മീഡിയയും ഒരുപാട് ഉണ്ടെന്ന് വെറുതെ പറഞ്ഞ് പോകാം , അല്ലാതെ ഇതൊക്കെ കൊണ്ട് ഇവിടുത്തെ ജനങ്ങൾക്ക് ഒരു  സംരക്ഷണം ഒന്നും ഇല്ല  . - 

പ്രിയങ്ക റെഡ്ഡി , വയസ്സ് 26 , മൃഗഡോക്ടർ . നവംബർ 29 ആം തിയ്യതി രാത്രി നാലു പേർ ചേർന്ന് അതിക്രൂരമായി റേപ്പ് ചെയ്തു പീഡിപ്പിച്ച ശേഷം കത്തിച്ച് കളഞ്ഞു . ഇത് നടക്കുന്നത് ഹൈദരാബാദ് എന്ന ഇന്ത്യയിലെ വൻ നഗരത്തിൽ . ഇതാണ് ഇന്ത്യ - incredible India അത് എടുത്ത് പറയാതെ വയ്യ !! . നീതി കിട്ടില്ല പെങ്ങളെ . നീതി പോയിട്ട് ഒരു തേങ്ങ പോലും കിട്ടില്ല പിന്നെയാ !! 

പ്രിയങ്ക ഒരു മൃഗ ഡോക്ടർ ആണ് . ആക്രമിക്കാൻ വരുന്ന നാലു കാലുള്ള മൃഗത്തെ പിന്നെയും നേരിടാം . രണ്ടു കാലുള്ള മനുഷ്യനെ നേരിടാൻ നമ്മുടെ സഹോദരിമാർ ഒന്നും സിനിമയിലെ നായിക നായകനെ പോലെ ഒരു സൂപ്പർസ്റ്റാർ കഥാപാത്രം ഒന്നും അല്ല . പെൺ സുരക്ഷ വാനോളം ഉയർത്തി പിടിക്കുന്ന നമ്മുടെ രാജ്യത്ത് ഇതൊക്കെ ഇപ്പോൾ സർവസാധാരണം ആണ് . എന്നാലും മറ്റുരാജ്യങ്ങൾക്കു മുന്നിൽ വളരെ അധികം മാതൃക ആകേണ്ട ഇന്ത്യയിൽ പൂവ് പറിക്കുന്നത് പോലെ ആണ് ഇതൊക്കെ നടക്കുന്നത് . അറസ്റ്റ് ചെയ്തു എന്നൊക്കെ പറയുന്നുണ്ട് , പക്ഷെ ഇവർക്ക് ജയിലിൽ നല്ല സുഖ ജീവിതവും നല്ല ആഹാരവും ആണ് . ഇതൊക്കെ കൊണ്ടാണ് ഇവർക്ക് പേടിയില്ലാതെ മനുഷ്യ മൃഗമായി നമ്മുടെ സഹോദരിമാരെ ഇങ്ങനെ പീഡിപ്പിക്കാൻ പറ്റുന്നത് . അറബ് രാജ്യങ്ങളെ പോലെ തൊട്ടാൽ പൊള്ളുന്ന നിയമം വന്നാൽ മാത്രമേ ഇതൊക്കെ ഇവിടെ അവസാനിക്കൂ , അല്ലാത്ത പക്ഷം ദിവസേന ഓരോ പ്രിയങ്ക മാർ ഇവിടെ ക്രൂരമായി മരണപ്പെട്ടു കൊണ്ടേ ഇരിക്കും . എന്റെ ഒരു അഭിപ്രായത്തിൽ നമുക്ക് ഇനി നിയമം നോക്കേണ്ട കാര്യമില്ല എന്നാ . ഇന്ത്യയിലെ ഓരോ പൗരനും സ്വയം കോടതി ആയിമാറുക എന്നത് ആണ് . വളരെ വിഷമത്തോടെ ആണ് ഞാൻ ഇത് എഴുതുന്നത് . എഴുതിയാൽ എല്ലാം നേരെ ആകുമോ ? ഇല്ലേ ഇല്ല , എനിക്ക് അറിയാം . വായിക്കുന്ന നിങ്ങൾക്കും ഇതൊരു എഴുത്തുകുത്തു മാത്രം . ലോകം നമ്മളെ വളരെ കരയിപ്പിക്കുന്നു . ലോകത്തോട് ഉള്ള പ്രതികാരം പോലെ ഞാനും എഴുതുന്നു , എനിക്കും നിങ്ങളെ പോലെ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല ദൈവമേ !! എല്ലാപേരും സ്വയം ദൈവവും നിയമവും കോടതിയും ആയിമാ റുക . എല്ലപേരെയും ദൈവം അനുഗ്രഹിക്കട്ടെ .  ദൈവം എന്ന് പറയുമ്പോൾ തന്നെ ഒരു കോമഡി ആണ് ഇപ്പൊൾ.. !!

- റിജാസ് മുഹമ്മദ്