പാമ്പിനേക്കാൾ വിഷമുള്ള മനുഷ്യർ ജീവിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്


വാളയാറും,പൂച്ചയും ഒരു ആഴ്ചത്തെ ആയുസ്സിന് ഒടുവിൽ വാട്സാപ്പിൽ നിന്നും എങ്ങോ പോയിമറഞ്ഞു. ചിലർക്ക് ഇങ്ങനെ മാറി മാറി സ്റ്റാറ്റസ് ഇടാനും ചിലർക്ക് വാട്സാപ്പിൽ കൂടെ മാത്രം.  പ്രതികരിക്കാൻ ദേ മറ്റൊരു വാർത്തയും കൂടി നമുക്ക് മുന്നിൽ. പാമ്പും കുട്ടിയും - ഇതും ഈ കാണുന്നതുപോലെ മറയും മറക്കും.നമുക്കിടയിൽ എന്തെങ്കിലും മറക്കാതെ നിൽക്കണമെങ്കിൽ ഈ ദുരിതങ്ങൾ നമ്മുടെ കുട്ടത്തിലോ,കുടുംബത്തിലോ ആർക്കേലും സംഭവിക്കണം. അങ്ങനെ സംഭവിച്ചാൽ മാത്രമേ നമ്മൾ ഒരിക്കലും അത് ഒരു സ്റ്റാറ്റസ് ആക്കിമാറ്റാതെ ഉത്തരവാദിത്തബോധമാക്കി മാറ്റാൻ ശ്രമിക്കത്തോളു. അല്ലെങ്കിൽ അതിനുവേണ്ടി പരിശ്രമിക്കും.( ഈ പറയുന്ന എന്നെകൊണ്ടും നിങ്ങളെ കൊണ്ടും നാട് നന്നാക്കാനും,  ഇതൊക്കെ ശരിയാക്കാനും പറ്റത്തില്ല എന്ന ഉറച്ചവിശ്വാസം  നമുക്കിടയിൽ ഇങ്ങനെ തങ്ങിനിൽകുകയാണ്) ഇവിടെ പാമ്പ് കടിയേറ്റു കുട്ടി മരിച്ചപ്പോൾ അവളുടെ സഹപാഠിയായ കൊച്ചുകൂട്ടുകാരി തന്റെ കൂട്ടുകാരിയുടെ മരണത്തെ വളരെ ശക്തമായി പ്രതികരിച്ചുകൊണ്ട് മുന്നോട്ട് വരുന്നു. ആ പിഞ്ചു ഹൃദയത്തിൽ നിന്നും വരുന്ന വാക്കിന്റെ ഒച്ചക്കു മുന്നിൽ ലോകം തന്നെ മാറ്റൊലികോളുകയാണ്.  അനീതിയെ തട്ടി കേൾക്കാൻ ആ 10 വയസുകാരി തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുമ്പോൾ ഈ എന്നോടും നിന്നോടും എനിക്ക് ഒന്നേ പറയാനുള്ളു. ഈ വാക്കുകൾ നെഞ്ചിൽ വെച്ചുകൊണ്ട് ജീവിക്കാൻ ഇനിയെങ്കിലും ശ്രമിക്കുക.ലോകം ഒരുകാലത്തും മാറുകയില്ല, മാറ്റം നമുക്കാണ് വേണ്ടത്.അത്കൊണ്ട് ഒരു കൊടിയുടെയോ നിറം ഇവർക്കു കൊടുക്കാതെ ഇരിക്കുക.ജാതിമതചിന്തകൾ തലച്ചോറിൽ കുത്തിനിറക്കാതെ ഇവരെ സ്വാതന്ത്ര്യമാക്കിവിടുക. ഇവർ ഇങ്ങനെത്തന്നെ പറന്ന്ഉയരട്ടെ. നാളെയുടെ ഭാവി ഇവരായി ഇവരുടെ ലോകമായി മാറട്ടെ എന്ന് ആശംസിക്കുന്നു - 

- റിജാസ് മുഹമ്മദ്‌