ക്യാമറ ജീവിതം


എനിക്ക് എന്നെക്കാൾ ഇഷ്ടം എന്റെ ക്യാമെറായാണ്. ഞാൻ കാണുന്ന കാഴ്ചകൾ പലതും ഇന്ന് യഥാർത്ഥമാക്കുന്നത് എന്റെ ക്യാമെറായാണ്. ഇത് നിങ്ങൾ വിചാരിക്കുന്ന പോലെ വെറും ഒരു യന്ത്രമല്ല ഇതിനു ജീവൻ ഉണ്ട്. ജീവന്റെയും സ്വപ്നത്തിന്റെയും വിലയുണ്ട്. എന്റെ വീട്ടിലെ കാര്യങ്ങൾ നടന്നുപോകുന്നത് ഇവൻ കാരണമാണ് എന്ന് അഭിമാനത്തോടെ പറയും. ഇതിൽ കൈ വെച്ച ആരെയും ഇവൻ വേദനിപ്പിക്കില്ല എന്ന വിശ്വാസമാണ് ഓരോ ഫോട്ടോഗ്രാഫർമാരുടെ വിജയം. ഇവൻ ഇല്ലാത്തത് കൊണ്ട് ഇന്ന് ഒരുപാട് ആൾക്കാര് എനിക്ക് ചുറ്റും വിഷമിക്കുന്നുണ്ട്. ഒരുനാൾ ഇവൻ നിങ്ങൾക്കു മുന്നിൽ അവതരിക്കും കാരണം സ്നേഹത്തിന്റെ വേദനയുടെ വില ഇവന് അറിയാം.

ഇനിയും പറയാൻ ഉണ്ട് - ഒരു സെക്കന്റ്‌ പാർട്ട്‌ ആയിട്ടു എഴുതും -