നൻപകൽ നേരത്ത് മയക്കം സിനിമയുടെ അവലോകനം


സാധാരണ ഉറങ്ങുമ്പോൾ ആണ് നമ്മൾ സ്വപ്നം കാണാറുള്ളത്, പക്ഷെ ഉച്ചമയക്കം കഴിഞ്ഞ് ഉണരുന്ന നമ്മളെ ജീവിത്തിന്റെയും സ്വപ്നത്തിന്റെയും ഇടയിൽ കൂടി രണ്ട് മണിക്കൂർ ഒരു സിനിമ സഞ്ചരിപ്പിക്കുന്നു. 

ജെയിംസിൽ നിന്നും സുന്ദരത്തിലേക്ക് കൊണ്ട് പോകുന്ന മമ്മൂട്ടി, നമ്മളെ ചിന്തിപ്പിക്കുന്നതും ഇത് തന്നെയാണ്, നമ്മൾ എല്ലാവരും അന്തവിശ്വാസത്തിന്റെ മൂഖംമൂടികൾ അണിഞ്ഞു തന്നെയാണ് ജീവിക്കുന്നത്. നമുക്ക് എല്ലാവർക്കും രണ്ട് സ്വഭാവമുണ്ട് ( പുറമെ നിന്നും നോക്കുന്നവർക്ക് ഒരു സ്വഭാവവും, ഉള്ളിന്റെ ഉള്ളിൽ നമ്മളെ ചലിപ്പിക്കുന്ന മറ്റൊരു സ്വഭാവവും ) പലപ്പോഴും രണ്ട് ജീവിത സാഹചര്യം വരാം. നമ്മൾ പോലും അറിയാതെ നമ്മൾ മാറിപ്പോകും. 

ലിജോ ജോസ് പറയാൻ ശ്രമിച്ചത്, മമ്മൂട്ടി എന്ന നടൻ ജീവിച്ചു കാണിച്ചു എന്ന് തന്നെ വിശേഷിപ്പിക്കണം, തമിഴ് ഗ്രാമത്തിന്റെയും, മനുഷ്യ വികാരങ്ങളും തേനി ഈശ്വർ വളരെ നന്നായി ഒപ്പിയെടുത്തുകൊണ്ട് ദൃശ്യവിസ്മയം തീർത്തു. സിനിമയിലെ നർമമുഖത്തിൽ നമ്മൾ ചിരിക്കുന്ന ഓരോ വസ്തുതയും നമ്മളെ ആഴത്തിൽ ചിന്തിപ്പിക്കും ( ഈ വഴി ഒരാൾ പോകുന്ന കണ്ടോ? - ഈ വഴി ഒരുപാട് പേര് നടന്നും പോയിട്ട് ഉണ്ട്, പലരും ചത്തും പോയിട്ട് ഉണ്ട് എന്ന ഡയലോഗ് )

ലിജോ ജോസ് പറയാതെ പറയുന്ന ഒരു സിനിമയും കൂടി മലയാളിക്ക് സ്വന്തം, മമ്മൂട്ടി തന്റെ എഴുപതാം വയസ്സിലും വികാരഭാവങ്ങൾ കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്നു, നന്ദി. നമ്മളും സിനിമയിൽ മയങ്ങി പോയി, മയക്കത്തിലും ജെയിംസിന്റെ പുറകെ പോകുന്ന സുന്ദരത്തിന്റെ 'നായ' യുടെ രംഗം - എന്റെ ഉള്ളിൽ നിന്നും മായുന്നില്ല.