ഓസ്‌ട്രേലിയന്‍ മുന്‍ ക്രികറ്റ് താരം ആന്‍ഡ്രൂ സൈമന്‍ഡ്‌സ് യാത്രയായി


തട്ടത്തിൻ മറയത്ത്  സിനിമയിൽ ഒരു ഡയലോഗ് ഉണ്ട് - 'Symonds ന്റെ വിക്കെറ്റ് കിട്ടിയ ശ്രീശാന്തിന്റെ അവസ്ഥയാണ്. -

സിനിമയിലും, ജീവിതത്തിലും ഒരുപാട് പ്രാധാന്യം ഉള്ള ഒരു ഡയലോഗ് ആണ് അത്‌. ശ്രീലങ്ക / ഇന്ത്യ / പാകിസ്ഥാൻ / സൗത്ത് ആഫ്രിക്ക ടീമിന്റെ പേടി സ്വപ്നം. ലോക ക്രിക്കറ്റ്‌ ചരിത്രത്തിൽ ഏറ്റെവും മികച്ച middle Order Batsman, തന്റെ ടീമിനെ ജയിപ്പിക്കാൻ ക്രിക്കറ്റ്റിന്റെ ഏത് തന്ത്രവും മെനയാൻ ബാറ്റ് കൊണ്ടും, ബൗൾ കൊണ്ട് ഒപ്പം ഫീൽഡിങ് കൊണ്ടും കഴിവുള്ള താരം. ചുണ്ടിൽ വെള്ള ക്രീംമും പുരട്ടി ഗ്രൗണ്ടിൽ വരുമ്പോൾ എല്ലാവർക്കും ഒരു ചെറിയ ഭയം ഉള്ളിൽ കാണും കാരണം Defencing Stroke ഇഷ്ടമില്ലാത്ത Attacking Batsman ആണ്. കാങാരൂവിന്റെ ഓസ്ട്രേലിയ ടീമിനെ Micheal Beven ന്റെ കൂടെ നിന്ന് പല നിർണായക മത്സരവും വിജയിപ്പിച്ചിട്ട് അവസാനം കടുവയെ പോലെ നടന്നു പോകുന്ന ഇദ്ദേഹത്തെ പല ആവർത്തി TV യിൽ കണ്ടിട്ട് ഉണ്ട്.

ഷെയ്ന്‍ വോന്‍, റോഡ് മാര്‍ഷ് എന്നിവരുടെ മരണത്തിന് പിന്നാലെ ഇന്ന് ഇതാ ഈ ക്രിക്കറ്റ്‌താര ഇതിഹാസവും വീടിനു അടുത്ത് ഒരു കാർ അപകടത്തിൽ മരണപ്പെട്ടു, രാവിലെ ന്യൂസ്‌ ഗ്രൂപ്പിൽ വാർത്ത കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി. ക്രിക്കറ്റിന്റെ യുദ്ധ ഭൂമിയിൽ നിന്നും Symonds എന്ന താരം പോകുമ്പോൾ ക്രിക്കറ്റ്‌ പ്രേമികളുടെ ഹൃദയത്തിൽ ഒരു കാലഘട്ടത്തിന്റെ കുളിരുള്ള ഓർമ്മായി ആ നാമം അവശേഷിക്കുന്നു.

ഓസ്‌ട്രേലിയ്ക്കായി 198 ഏകദിനങ്ങളും 26 ടെസ്റ്റുകളും 14 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള ആന്‍ഡ്രൂ സൈമന്‍ഡ്‌സ്, 2003, 2007 ഏകദിന ലോകകപ് നേടിയ ഓസ്‌ട്രേലിയന്‍ ക്രികറ്റ് ടീമിലെ അംഗമായിരുന്നു. 1998ല്‍ പാകിസ്താനെതിരായ ഏകദിനത്തിലായിരുന്നു സൈമന്‍ഡ്‌സിന്റെ അരങ്ങേറ്റം.

2009ല്‍ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന രാജ്യാന്തര ഏകദിന മത്സരവും. 2012ല്‍ ക്രികറ്റില്‍നിന്ന് വിരമിച്ചു. ഏകദിനത്തില്‍ 5088 റണ്‍സും 133 വികറ്റുകളും സ്വന്തമാക്കി സൈമന്‍ഡ്‌സ്, ടെസ്റ്റില്‍ 1462 റണ്‍സും 24 വികറ്റുകളും നേടി. 14 രാജ്യാന്തര ട്വന്റി20 മത്സരങ്ങളില്‍നിന്ന് 337 റണ്‍സും എട്ട് വികറ്റുകളുമാണ് സൈമന്‍ഡ്‌സിന്റെ നേട്ടം.