മമ്മൂട്ടിയുടെ പുതിയ ചിത്രമായ പുഴുവിന്റെ അവലോകനം | Puzhu Movie Review


 

ഈ സിനിമയെ കാണേണ്ട ഒരു രീതിയുണ്ട്. ആ തലത്തിലൂടെ കഥയുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചിന്തിച്ച് കാണേണ്ട സിനിമ. ചിന്തിപ്പിക്കുക എന്ന തലത്തിലേക്ക് സംവിധായിക പ്രേക്ഷകരെ കൊണ്ടു പോകുന്ന സിനിമയെ ആ തലത്തിൽ സമീപിച്ചില്ലെങ്കിൽ ആസ്വാദകന് ബോറടിക്കും അത്രമാത്രം എടുത്തു പറയാം. നവയുവസംവിധായകർക്ക് മമ്മൂട്ടി എന്ന നടൻ എല്ലാ കാലവും അവസരങ്ങൾ കൊടുക്കുന്നുണ്ട്, അവരുടെ കഴിവിൽ വിശ്വാസം അർപ്പിച്ചു കൊണ്ടാണ് ഓരോ നീക്കവും! നമുക്ക് ചുറ്റും നെഗറ്റീവ് മനോഭാവമുള്ള ചൊറിയുന്ന പുഴു ആയി ഉപമിക്കേണ്ട മനുഷ്യർ ധാരാളമുണ്ട് അതിൽ ഒരാൾ മാത്രമാണ് പുഴു എന്ന സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രം! കുറച്ചു കഴിവ് ഉണ്ടെങ്കിൽ ഏതൊരു മനുഷ്യനും നടൻ ആകാം, പക്ഷെ ചിലർക്ക് മാത്രമേ കഥാപാത്രം ആയി മാറാൻ സാധിക്കു! അതിന്റെ ഉത്തമ്മ ഉദാഹരണം ആണ് 'മെഗാസ്റ്റാർ മമൂട്ടി' ( മികച്ച പ്രകടനം ) 

ഹർഷദ്ന്റെ കഥയിൽ ഭൂതകാലം വേട്ടയാടുന്ന, ജാതി വെറിഉള്ള, ടോക്സിക്പാരന്റിങ് കഥാപാത്രമായി മമ്മൂട്ടിയുടെ മികച്ച പ്രകടനം തന്നെയാണ് സിനിമയുടെ പ്രാധ്യാനം, മറ്റു കഥാപ്രത്രങ്ങൾ എല്ലാവരും തന്നെ വളരെ നല്ല രീതിയിൽ അവരുടെ അഭിനയം കാഴ്ച വെയ്ച്ചിട്ട് ഉണ്ട്, നവയുവ സംവിധായക എന്ന നിലയിൽ നല്ല ഒരു തുടക്കം ആണ് രാതീന യുടെ ഭാഗത്തു നിന്നും മലയാള സിനിമക്ക് ലഭിച്ചത്, തേനി ഈശ്വർ ന്റെ ക്യാമെറയിൽ പതിച്ച ദൃശ്യവിസ്മയം എടുത്തു പറയേണ്ട ഒന്നാണ്. 

'പുഴു' സിനിമക്ക് വരുന്ന നെഗറ്റീവ് റിവ്യൂസ് എല്ലാം തന്നെ നെഗറ്റീവ് മാത്രം നോക്കി കാണുന്ന അംഗീകരിക്കാൻ മനസ്സ് ഇല്ലാത്ത ചില പുഴു  മനുഷ്യന്മാരിൽ നിന്നാണ്, അത്തരക്കാരെ ഒരു യഥാർത്ഥ സിനിമാപ്രേമി വക വെക്കേണ്ട കാര്യമില്ല. സിനിമ കാണുക ചിന്തിക്കുക. മലയാള സിനിമാ ലോകത്തു ബ്രമണ്ട ചിത്രങ്ങൾ ഇല്ലെന്ന് വിഷമിക്കേണ്ട കാര്യമില്ല, വരും കാലങ്ങളിൽ ആ കുറവുകൾ മാറും, പക്ഷെ കണ്ടന്റ് രീതിയിൽ മലയാള സിനിമ അന്നും ഇന്നും എന്നും മുന്നിൽ തന്നെയാണ് എന്ന് പറയേണ്ടി ഇരിക്കുന്നു, നന്ദി.

വാണിജ്യസിനിമകളെ തിരഞ്ഞു എടുക്കുന്ന സിനിമാകാരും, വാണിജ്യസിനിമകൾ മാത്രം ഇഷ്ടപെടുന്ന കാണികൾക്ക് 'പുഴു' എന്ന സിനിമ കണ്ടാൽ ചിലപ്പോൾ ഉറക്കം വരും, അല്ലെങ്കിൽ ചിന്തിക്കാൻ ക്ഷമ ഇല്ലാത്ത / സ്ലോ ഫേസ് സിനിമകളെ കാണാൻ നിങ്ങൾക്ക് അത്ര വീക്ഷണബോധമില്ല എന്ന് സാരം! ഇത്തരം സിനിമകൾ ചിന്തിപ്പിക്കുന്നത് മാത്രമല്ല തിരക്കഥയിൽ വരുന്ന ഓരോ രംഗദൃശ്യമൂല്യവും അഭിനേയത്താവ് എങനെ വീക്ഷിക്കുന്നു/കഥാപാത്രമായി മാറുന്നു/തന്റെ മികവുകൾ എങനെ കഥക്ക് അനുസരിച്ചു മൂർച്ചപ്പെടുത്തുന്നു, അതിലുടെ കഥയിലെ ആഴം എങനെ നമുക്ക് മുന്നിൽ പ്രതിഫലിക്കുന്നു എന്നത് സിനിമയെ ഒരു യഥാർത്ഥ കല ആകി മാറ്റുന്നു. അത്തരം മാറ്റങ്ങൾ ഇവിടെ നല്ലതാണ്. മലയാള സിനിമ എന്നും ഒരു പടി മേളിൽ തന്നെ നിൽക്കട്ടെ. പുഴു ടീമിന് ആശംസകൾ!

5 പാട്ടും 5 അടിയും 5 മാസ്സ് ഡയലോഗ് 5 ഡാൻസ്, സ്റ്റൈൽ ഇൻട്രോ - അങ്ങനെ മാത്രം നിങ്ങൾ സിനിമയെ പ്രതീക്ഷിക്കുന്നത് ആണ് നിങ്ങളുടെ തെറ്റ്, സിനിമയിലും (Genre) കാറ്റഗറി ഉണ്ട്. സ്ലോ സിനിമകൾ = അവാർഡ് പടം എന്ന് കരുതുന്നതും നിങ്ങളുടെ മാത്രം തെറ്റാണ്. മലയാള സിനിമ പല തലത്തിൽ കഥാമൂല്യവും / കലാമൂല്യവും അർജിച്ചു കൊണ്ട് മുന്നോട്ട് വരട്ടെ!

സോണി ലൈവ് ലിങ്ക് : shorturl.at/ivCW1

Movie Rulz Free Link : shorturl.at/hjmoA