ആംബുലൻസ്


ആംബുലൻസ് എന്ന് കേൾക്കുമ്പോൾ എല്ലാപേരുടെയും മനസ്സിൽ ഓടി എത്തുന്ന ഒരു സിനിമ രംഗമുണ്ട് - ആ നിലവിളി ശബ്‌ദമിടു, അതെ ആ നിലവിളി ശബ്‌ദം കേൾകാത്തവരായി ആരുംതന്നെ ഇല്ല. ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കുന്നത് ഡോക്ടർ ആണ് അല്ലെങ്കിൽ ദൈവത്തിന്റെ അതിർശ്യമായ കൈകൾ അത്ഭുതം സംഭവിച്ചു ( മെഡിക്കൽ മിറക്കിൾ ) എന്നൊക്കെ ജീവിതത്തിലും സിനിമകളിലും നമ്മൾ എല്ലാപേരും ഒരുപാട് പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ നമ്മൾ എല്ലാപേരും മറന്നുപോകുന്ന ഓർമിക്കാതെ പോകുന്ന ഒരുകൂട്ടം ആള്ക്കാര് ഉണ്ട് - ആംബുലൻസ് ഡ്രൈവർ. ഇന്ന് ഞാൻ അവരെകുറിച്ചാണ് എഴുതാൻ പോകുന്നത്. നേരിട്ടുള്ള എന്റെ ജീവിതാനുഭവത്തിൽ നിന്നാണ് ഞാൻ ഇത് എഴുതാൻ തയ്യാറായത്.

ഒരു ജീവൻ കൈയിൽ പിടിച്ചു കൊണ്ട് മറ്റൊരു ജീവൻ രക്ഷിക്കാൻ വേണ്ടി ഓടുന്ന ഒരു ഓട്ടത്തിൽ ഞാനും ഒരു ഭാഗമായി മാറി എന്ന് പറയാം. മരണത്തോടെ മല്ലടിക്കുന്ന ഒരു രോഗിയെകൊണ്ട് 20 കിലോമോട്ടർ കടന്നു മെഡിക്കൽ കോളേജിന്റെ എമർജൻസി കെയർ വാർഡിൽ വെറും 16 മിനിറ്റ് കൊണ്ട് എന്നെയും രോഗിയെയും എത്തിക്കുകെയും അവരുടെ ജീവൻ രക്ഷിച്ച ആ ആംബുലൻസ് ഡ്രൈവറിനെ കണ്ടപ്പോൾ ദൈവത്തിന്റെ കരങ്ങൾ പോലെ അല്ലെങ്കിൽ ഒരു ഹീറോ ആയിട്ടു തോന്നിപോയ 16 മിനിറ്റുകൾ. ജീവിതത്തിൽ ഇത്രെയും വേഗത്തിൽ ഞാൻ യാത്ര ചെയ്തിട്ടു ഇല്ലാത്തത് കൊണ്ടാണ് ഇത് എനിക്ക് ഒരു വേറിട്ട യാത്രഅനുഭവമായി മാറിയത്. ശരിക്കും പേടിച്ചു തന്നെയാണ് ആ ആംബുലൻസിൽ ഞാൻ  ഇരുന്നത്. എന്റെ പേടി കണക്കിലെടുക്കാതെ രോഗിയെ രക്ഷിക്കാൻ പോകുന്ന ഈ യാത്രക്ക് ഒട്ടും വേഗത കുറയ്ക്കാൻ കൂട്ടാക്കാതെ  ആൾത്തിരക്കുള്ള ഇടങ്ങളിൽ എല്ലാം അത് നിലവിളി ശബ്‌ദം പരത്തിപോയിക്കൊണ്ടിരുന്നു.

ആംബുലൻസ് ഡ്രൈവറിന്റെ ആ ഇച്ചശക്തിയും ഡ്രൈവിംഗ് മികവും കണ്ടു ഒരു നിമിഷം എന്റെ കണ്ണ് തള്ളിപ്പോയി. ഞാൻ പേടിച്ചു ഇരിക്കുന്നു എന്ന് മനസിലാക്കിയ ഡ്രൈവർ എന്നോട് പറഞ്ഞത്- പേടിക്കണ്ട ഇങ്ങനെ പോയാൽ മാത്രമേ നമ്മൾ കൃത്യസമായത് അവിടെ എത്തുകയുള്ളൂ. ആംബുലൻസിൽ കിടക്കുന്ന രോഗിയുടെ ജീവനാണ് പ്രധാനം. പക്ഷെ ആ ഡ്രൈവർ ഈ രോഗിയുടെ ജീവൻ മാത്രമല്ല നോക്കുന്നത് ഒപ്പമുള്ള എന്റെയും റോഡിൽ കൂടെ പോകുന്ന ഓരോ ആള്കാരുടെയും എല്ലാം ജീവൻ നിലനിർത്തി വളരെ ശ്രദ്ധയോടെ ആണ് ഡ്രൈവർ ആംബുലൻസും കൊണ്ട് കടന്നുപോകുന്നത്  ഇതിൽ എടുത്തു പറയേണ്ട ഒരു കാര്യം എന്താണ് എന്ന് വെച്ചാൽ നമ്മുടെ കേരളത്തിലെ  റോഡ് ട്രാഫിക്കും . ഇവിടെത്തെ കുണ്ടും കുഴിയും നിറഞ്ഞ റോഡും .ഒട്ടും നീതി പുലർത്താത്ത ട്രാഫിക് നിയമങ്ങൾ ജീവിതത്തോട് തന്നെ നീതി പുലർത്താത്ത മനുഷ്യന്മാര് ഒരു ആംബുലൻസ് ശബ്‌ദം കേട്ടല്ലോ അതിനെയും തോൽപിച്ചു കൊണ്ട് മുന്നിൽ എത്താൻ ശ്രമിക്കുന്ന ഞാൻ അടക്കമുള്ള പൊതുസമൂഹം. ആർക്കും ഒന്നിനും സമയമില്ല ക്ഷമയില്ലാത്ത ജീവിതഓട്ടങ്ങൾ.

ഇതിൽ പരാമർശിക്കാൻ ഉള്ളത് ഇവിടെത്തെ നിയമവ്യവസ്ഥകളും ട്രാഫിക് നിയമങ്ങളെപറ്റിയാണ്. മന്ത്രിമാരുടെ വാഹനങ്ങൾ മാത്രം നമ്മുടെ റോഡ് വഴി കടന്നുപോകുമ്പോൾ അവർക്കു മാത്രം ട്രാഫിക് പോലീസ് വഴി ഒരുക്കി കൊടുക്കുന്നു. നിയമം പാലിക്കപ്പെടണം പക്ഷെ അത് എല്ലാപേർക്കും ഒരുപോലെ ആയിരിക്കണം. അല്ലാത്തപക്ഷം ഈ നിയമവ്യവസ്ഥയിൽ വിശ്വസിക്കാൻ ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ തികച്ചും ലജ്ജ തോനുന്നു. പറഞ്ഞിട്ടു കാര്യമില്ല ഇവിടെ എങ്ങനെയാണ് ഭായ്!! നമ്മളെ പറഞ്ഞാൽ മതിയാലോ വോട്ട് ചെയ്തു മന്ത്രി ആക്കുകയും റോഡ് ടാസ്സ് കൊടുത്ത് നമ്മുടെ കീശകാലി ആകുന്നത് അല്ലാതെ ഇവിടെ പുതുതായി ഒന്നും തന്നെ മാറാനും മറയാനും പോകുന്നില്ല.

ആംബുലൻസ് ഡ്രൈവർമാരെ ഇനിയും അംഗീകരിക്കാത്ത പൊതുസമൂഹത്തിനോടും നിയമ വ്യവസ്ഥകളോടും എനിക്ക് പറയാൻ ഉള്ളത്. ഒരു കണ്ണിൽ കൂടെ നോക്കിയാൽ ഇവരും ദൈവമാണ്. ദൈവത്തിന്റെ ജോലി എടുക്കുന്നവർ. ഇവർക്കു ഒരു അംഗീകാരമില്ല.ജീവൻ രക്ഷിച്ചു ഓടുന്ന ഓട്ടത്തിനുള്ള കൂലി മാത്രമാണ് കിട്ടുന്നത്. നമ്മൾ എല്ലാപേരും ഒരു നിമിഷം ഇവരുടെ ജോലിയെപ്പറ്റി ഓർക്കുക ഇവരോട് നന്ദി പറയുക. അത്പോലെ ആംബുലൻസ് വരുമ്പോൾ അതിനു തടസ്സം  ഉണ്ടാകാതെ നല്ല രീതിയിൽ വഴി ഒരുക്കുക. ഇവരാണ്  നമ്മുടെ ഹീറോ.പക്ഷെ ഇന്നലെ ഒരു സംഭവമുണ്ടായി അതും കൂടെ ഞാൻ ഇവിടെ പറയാൻ ആഗ്രഹിക്കുന്നു. പൗരത്വബില്ല് നടപ്പിൽ ആക്കിയതിൽ പ്രതിഷേധിച്ചു കരുനാഗപ്പള്ളിയിൽ നടന്ന പ്രതിഷേധറാലിക്കിടയിൽ ആംബുലൻസ് തല്ലിതകർക്കുകെയും ജീവനേകാരെ കൈയേറ്റം ചെയ്യുകയും ചെയ്തു. കേരളസർക്കിന്റെ 108 എന്ന അത്യതിഹസർവീസ് ആംബുലൻസ് ആണ് തകർത്തത്. നല്ല പൗരത്വബോധമുള്ള നമ്മുടെ കേരളജനത. ഇവർക്കൊക്കെ നിയമപരമായ ശിക്ഷവിധി നടപ്പിൽ ആകണം എന്നാണ് ഈ അവസരത്തിൽ എനിക്ക് പറയാൻ ഉള്ളത്. 
ഇത്രയും പറഞ്ഞു കൊണ്ട് ഞാൻ ഈ ജീവിതഅനുഭവകഥ ഇവിടെ നിർത്തുന്നു. ഇനിയും പറയണം എന്ന് ഉണ്ട് പക്ഷെ കൂടുതൽ എഴുതി ഞാൻ നിങ്ങളെ ബോർ അടിപികുന്നില്ല.കേരളത്തിലെ എല്ലാ ആംബുലൻസ് ജീവനക്കാർക്കും ഞാൻ ഈ എഴുത്തു സമർപ്പിക്കുന്നു..!!

- റിജാസ് മുഹമ്മദ്‌